ഓടിക്കാന്‍ വാങ്ങിയ കാര്‍ തിരിച്ചു നല്‍കിയില്ല; വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റവര്‍ക്കെതിരെ കേസ്

ഓടിക്കാന്‍ നല്‍കിയ കാര്‍ വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റതായി ആരോപിച്ച് കാറുടമ നല്‍കിയ പരാതിയില്‍ വിറ്റവരും വാങ്ങിയവരുമായ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പുതിയങ്ങാടി കിഴക്കെ തെരുവോത്ത് രാമചന്ദ്രന്റെ പരാതിയിലാണ് കേസ്.

പയ്യാനക്കല്‍ മഠത്തില്‍ വീട്ടില്‍ ദില്‍ഷാദ് ആദില്‍, ചെറുവണ്ണൂര്‍ നെച്ചോളി തഴക്കണ്ടി ജറീഷ്, മലപ്പുറം വാഴക്കാട് കറുപ്പത്ത് വീട്ടില്‍ റഫീഖ്, കണ്ണൂര്‍ പേരാവൂര്‍ കൊളക്കാട് പാലക്കുഴിയില്‍ സജി എന്നിവര്‍ക്കെതിരാണ് കേസ്.

രാമചന്ദ്രന്റെ മകനില്‍ നിന്ന് ഓടിക്കാന്‍ വാങ്ങിയ കാര്‍ ദില്‍ഷാദ് ആദില്‍ തിരികെ ഏല്‍പ്പിക്കാതെ വില്‍പ്പന നടത്തുകയായിരുന്നു. പിന്നീട് മൂന്ന് പേര്‍ക്ക് വാഹനം കൈമാറ്റം ചെയ്തതായി കണ്ടെത്തി. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. യു. സനീഷ് കണ്ണൂര്‍ കേളകത്തു നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News