ഡേര്‍ട്ടി പിക്ചര്‍ താരം ആര്യ മരിച്ച നിലയില്‍; മൂക്കിലും വായിലും നിന്നും രക്തം പുറത്തുവന്ന രീതിയില്‍ കണ്ടെത്തിയത് വീടിനുള്ളില്‍

ഡേര്‍ട്ടി പിക്ചര്‍ താരം ആര്യ ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് താരത്തെ ദക്ഷിണ കൊല്‍ക്കത്തയിലെ ജോധ്പുര്‍ പാര്‍ക്കിനടുത്തുള്ള അപ്പാര്‍ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപ്പാര്‍ട്മെന്റിലെ കട്ടിലിനു സമീപം മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം പുറത്തുവന്ന നിലയിലായിരുന്നു ആര്യയെ കണ്ടത്. തനിച്ച് താമസിക്കുന്ന ആര്യയ്‌ക്കൊപ്പം വളര്‍ത്തുനായ മാത്രമാണുള്ളത്.

രാവിലെ അപ്പാര്‍ട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും ആര്യ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയില്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംശയിക്കുന്ന വിധത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ആര്യയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ദ ഡേര്‍ട്ടി പിക്ചര്‍, ലവ് സെക്സ് ആന്‍ഡ് ധോക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ആര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News