കര്‍ഷകരുടെ സമരം കടുക്കുന്നു; ഡിസംബര്‍ 14 ന് നിരാഹര സമരമെന്ന് കര്‍ഷകര്‍

കര്‍ഷക പ്രക്ഷോഭം അതിശക്തമാക്കുന്നതിന്റെ ഭാഗമായായി ഡിസംബര്‍ 14 ന് നിരാഹരസമരമെന്ന് കര്‍ഷകര്‍. സമരരംഗത്തുള്ള കര്‍ഷകസംഘടനകളുടെ നേതാക്കളാണ് നിരാഹാരമിരിക്കുന്നത്.

കര്‍ഷകസമരത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഞങ്ങളുടെ പ്രസ്ഥാനത്തെ പരാജയപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ഏത് ശ്രമവും ഞങ്ങള്‍ പരാജയപ്പെടുത്തുമെന്നും കര്‍ഷകര്‍ പറയുന്നു.

അതേസമയം കര്‍ഷക സമരങ്ങള്‍ക്ക് പിന്നില്‍ ഇടത് മാവോയിസ്റ്റ് ശക്തികളെന്ന കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ബലിയാടുകളെ തിരയുന്നുവെന്ന് സീതാറാം യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News