ബിപിസിഎൽ ജീവനക്കാരെ ശിക്ഷിക്കരുത്‌: എളമരം കരീം

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ആഹ്വാനപ്രകാരം നവംബർ 26നു നടന്ന അഖിലേന്ത്യ പണിമുടക്കിൽ പങ്കെടുത്ത ബിപിസിഎൽ ജീവനക്കാരുടെ എട്ട്‌ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽനിന്ന്‌ പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം ബിപിസിഎൽ ചെയർമാനും മാനേജിങ്‌ ഡയറക്‌ടറുമായ പദ്‌മകറിനു കത്തയച്ചു.

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും തൊഴിൽ കോഡുകൾക്കും എതിരായി നടന്ന പണിമുടക്കിൽ രാജ്യത്തെ 25 കോടിയിൽപരം തൊഴിലാളികൾ പങ്കെടുത്തു. എന്നാൽ പണിമുടക്കിൽ പങ്കെടുത്ത ബിപിസിഎൽ  കൊച്ചി റിഫൈനറി ജീവനക്കാർക്ക്‌ ഡിസംബർ രണ്ടിനു കാരണംകാണിക്കൽ നോട്ടീസ്‌ ലഭിച്ചു. ഇപ്പോൾ ശമ്പളം പിടിക്കാനുള്ള നടപടി തുടങ്ങി.  മാനേജ്‌‌‌‌മെന്റിന്റെ ഭാഗത്തുനിന്ന്‌ സമാന ശിക്ഷനടപടി മുമ്പും ഉണ്ടായിട്ടുണ്ട്‌.

ജീവനക്കാരോടുള്ള പ്രതികാരമനോഭാവത്തിന്റെ ഭാഗമായാണ്‌ ഇത്തരം പ്രവൃത്തികൾ. ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള പരസ്‌പര സഹകരണവും വ്യവസായ ബന്ധവും തകർക്കുന്ന നടപടികളിൽനിന്ന്‌ മാനേജ്‌മെന്റ്‌ പിന്തിരിയണം. പരസ്‌പര വിശ്വാസം  നിലനിൽക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News