
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ എട്ടിനാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ചകളില്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവിലുണ്ട്.
‘സര്‍ക്കാര്‍ ജീവനക്കാര്‍ക്കുതകുന്ന വസ്ത്രങ്ങള്‍ ചിലര്‍ ധരിക്കാത്തത് ശ്ര ദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ ജനങ്ങള്‍ക്കിടയില്‍ വഷളാകുന്നു’, ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ജനങ്ങള്‍ മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. യോജിക്കാത്ത വസ്ത്രങ്ങളും മോശം പെരുമാറ്റവും അവരുടെ ജോലിയെ ബാധിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.
വനിതാ ജീവനക്കാര്‍ സാരിയും സല്‍വാറും ചുരിദാറുമാണ് ധരിക്കേണ്ടത്. ദുപ്പട്ടയോടൊപ്പം ഷര്‍ട്ടും ട്രൗസര്‍-പാന്റുകളും അനുവദിക്കുമെന്നും ഉത്തരവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here