മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ; മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; കാരണം അമ്പരപ്പിക്കുന്നത്

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ. കൊല്‍ക്കത്തയിലാണ് മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം നടന്നത്.

മന്ത്രവാദത്തിന് വേണ്ടിയാണ് അമ്മ മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം പൊരിച്ചെടുത്തത്. 25കാരനായ അര്‍ജുനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തിയത്.

മകനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ശരീരം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുക്കുകയായിരുന്നു.

സംഭവത്തില്‍ അമ്മ അറസ്റ്റിലായി. മകനെ കാണാനില്ലെന്ന് അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനലാണ് കൊലപാകത്തിന്റെ ചുരുളഴിഞ്ഞത്.

വീട്ടിലെ പൂജ മുറിയില്‍ നിന്ന് അര്‍ജുന്റെ ശരീര ഭാഗങ്ങള്‍ കടായി വെച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ നല്‍കിയ അന്വേഷണത്തില്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് ഒരു യുവാവിന്റെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട അര്‍ജുന്റെ അമ്മ ഗീതയുടെയും രണ്ടാമത്തെ മകന്‍വിധുറിന്റെയും പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗീത മകനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here