നിയമസഭ തെരഞ്ഞെടുപ്പ്: രജനികാന്ത് മത്സരിക്കുക തിരുവണ്ണാമലയില്‍ നിന്ന്

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രജനികാന്ത് മത്സരിക്കുക തിരുവണ്ണാമലയില്‍ നിന്ന്. നിലവില്‍ ഡി.എം.കെയുടെ ഇ.കെ വേലുവാണ് തിരുവണ്ണാമലയിലെ എം.എല്‍.എ.

ദൈവ നിശ്ചയമുണ്ടെങ്കില്‍, രജനീകാന്തിന്റെ കന്നി തെരഞ്ഞെടുപ്പ് മത്സരം തിരുവണ്ണാമലയില്‍ നിന്നാകുമെന്ന് രജനിയുടെ സഹോദരന്‍ സത്യനാരായണ റാവു അറിയിക്കുകയായിരുന്നു.

ഡിസംബര്‍ 31 നാണ് രജനി പാര്‍ട്ടി പ്രഖ്യാപിക്കുന്ന തിയ്യതി അറിയിക്കുക. അതേസമയം രജനിയുടെ പാര്‍ട്ടിയില്‍ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് തീരുമാനം.

കൂടാതെ ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News