1000 പഞ്ചായത്ത് തരൂ എന്ന് സുരേഷ്‌ഗോപി; ട്രോളുകള്‍ നല്‍കി സോഷ്യല്‍മീഡിയ

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ. ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് ട്രോളുകള്‍ക്ക് കാരണം.

എന്നാല്‍ കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്‍മാരുടെ മറുപടി. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

എന്നാല്‍ ആയിരം മതിയോ ഒരു 1500 പഞ്ചായത്ത് എടുത്തോ ചേട്ടായെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. മെത്തത്തില്‍ എടുത്തോ സുരേഷേട്ടാ എന്നാണ് മറ്റൊരാള്‍ നല്‍കിയ മറുപടി.

ബിജെപി പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്റെ പേരില്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാല്‍ കുഴപ്പമില്ലെന്നും വേദിയില്‍ വച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here