തദ്ദേശ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് നാളെ ബൂത്തുകളിലേക്ക് എത്തുക. പോളിങ് നടക്കുന്ന 4 വടക്കന്‍ ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണം. 4 ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. കണ്ണൂരിൽ പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേകം സമയ ക്രമം അനുവദിച്ചിട്ടുണ്ട്.

വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
മുപ്പത്തിയൊന്നായിരം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ചുമതലകൾയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നാല് ജില്ലകളിലായി 76 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്.

നാളെ രാവിലെ ഏഴ് മണിക്ക് ആണ് വോട്ടെടുപ്പ് ആരംഭിക്കുക. വൈകീട്ട് ആറ് വരെയാണ് പോളിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News