അമേരിക്കയില്‍ പൊതുജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്സിന് നല്കിത്തുടങ്ങും. ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്സിന് ആണ് നാളെ മുതല്‍ നല്കി തുടങ്ങുക.
ഇന്നലെ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്‍കിയതിനു പിന്നാലെയാണ് വാക്സിനേഷന് ആരംഭിക്കാന്‍ നടപടിയായത്.
കോവിഡില്‍നിന്ന് 95% സംരക്ഷണം ഉറപ്പു നല്കുന്ന ഫൈസര്‍ വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അഭിപ്രായപ്പെട്ടു.
വാക്സിന്റെ ആദ്യ മൂന്ന് ദശലക്ഷം ഡോസുകള്‍ ഈ വാരാന്ത്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കുമെന്ന് വിതരണ മേല്‍നോട്ടം വഹിക്കുന്ന ജനറല്‍ ഗുസ്താവ് പെര്‍ന പറഞ്ഞു.
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക നടപടിയാണിതെന്ന് യുഎസ് ഭരണകൂടം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ മിറാക്കിള്‍’ എന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

Get real time update about this post categories directly on your device, subscribe now.