കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണു പരുക്കേറ്റ ഗാര്‍ഹിക ജീവനക്കാരി മരിച്ചു. സേലം സ്വദേശി കുമാരി (55) പുലർച്ചെയാണ് മരിച്ചത്. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. 7 ദിവസമാണ് കുമാരി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞത്.
ഫ്ലാറ്റുടമകൾക്ക് എതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിന് താഴെ വീണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ദുരൂഹമായ ഈ അപകടത്തിന് കാരണം ഫ്ലാറ്റ് ഉടമയാണെന്നാണ് കുമാരിയുടെ ഭർത്താവിന്‍റെ പരാതി.
വീട്ടില്‍ പോവാന്‍ ലീവ് ചോദിച്ചിട്ട് ഫ്ലാറ്റ് ഉടമ കുമാരിയെ അനുവദിച്ചില്ലെന്നാണ് പുറത്ത് വരുന്ന വിവരം. കുമാരിയെ ഫ്ലാറ്റ് ഉടമ വീട്ടില്‍ പൂട്ടിയിട്ടെന്നും തുടര്‍ന്ന് ഉടമ സ്ഥലത്തില്ലാത്ത സമയത്ത് ജനലിലൂടെ സാരി കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നുമാണ് വിവരം.
എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഫ്റ്റ് ഉടമയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.