വിവാഹ വാര്‍ഷികവും പിറന്നാളും; പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും. ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷിക ദിനവും പൂർണിമയുടെ 42ാം ജന്മദിനവുമാണ് ഇന്ന്.

2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഡിസംബർ 13ന് തന്നെയാണ് പൂർണിമയുടെ ജന്മദിനവും.
തങ്ങളുടെ വിശേഷങ്ങ‍ളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള താരങ്ങളുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഒടുവിൽ നമ്മുടെ വിവാഹത്തിന് നിയമപരമായി പ്രായപൂർത്തിയായി എന്നാണ് തമാശരൂപേണ പൂർണിമ പറയുന്നത്.

ഇക്കാലമത്രയും തന്റെ താങ്ങായി നിന്ന പ്രിയപ്പെട്ടവളോട് നന്ദി പറയുകയാണ് ഇന്ദ്രജിത്ത്.

It’s been a tough year, but our love’s been tougher! To many more good times, fun, laughter and companionship.. here’s…

Posted by Indrajith Sukumaran on Saturday, 12 December 2020

മകൾ പ്രാർഥനയും അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് അമ്മ എന്ന് പ്രാർഥനയുടെ വാക്കുകള്‍.

നടിയും സംവിധായികയുമായ ഗീതു മോഹൻദാസും പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here