വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ എം എം ഹസൻ

കോവിഡ് വാക്സിന്‍ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ UDF കൺവീനർ എം എം ഹസൻ . മുഖ്യമന്ത്രി നടത്തിയത് തെരെഞ്ഞെടുപ്പ് ചട്ടലംഘനം, മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ക്രിസ്മസ് കിറ്റുകൾ സൗജന്യമായി നൽകിയതും ചട്ടലംഘനം തന്നെയെന്ന് എംഎം ഹസൻ.

കോവിഡ് വാക്സിന്‍ സൗജന്യമായി കേരളത്തില്‍ വിതരണം ചെയ്യും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിള്‍ക്കെ മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് എം എം ഹസന്‍ ആരോപിച്ചു. ഇതിനെതിരെ തിരഞ്ഞെടുപ്പിന് കമ്മീഷന് പരാതി നല്‍കുമെന്ന് എം എം ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു

കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് യുഡിഎഫിന്‍റെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദ്യം വന്നപ്പോള്‍ മറുപടി ഇങ്ങനെ;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here