ടി ആർപി തട്ടിപ്പ് കേസ്; റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി മുംബൈയിൽ അറസ്റ്റിലായി

ടി ആർ പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി മേധാവി വികാസ് ഖഞ്ചന്ദാനിയെ മുംബൈ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു – കേസിൽ ഇതുവരെ അറസ്റ്റിലായ 13-ാമത്തെ വ്യക്തിയാണ് വികാസ്.

ഗ്രൂപ്പിനും ജീവനക്കാർക്കും സംരക്ഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള എആർജി ഔട്ലെയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷ സുപ്രീംകോടതി നിരസിച്ചതിന് പിന്നാലെയാണ് ഒരാഴ്ചക്കകം ഉന്നത എക്സിക്യൂട്ടീവ് അറസ്റ്റിലാകുന്നത്.

കേസിൽ മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണം വേണ്ടെന്നും സി ബി യ്ക്ക് കൈമാറണമെന്ന ചാനലിന്റെ അപേക്ഷയേയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദ്യം ചെയ്തു.

ഹൻസ റിസർച്ച് ഉദ്യോഗസ്ഥനായ നിതിൻ ദിയോക്കർ നൽകിയ പരാതിയെത്തുടർന്നാണ് മുംബൈ പോലീസ് ഒക്ടോബർ ആറിന് റിപ്പോർട്ട് സമർപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here