എം സി മായിൻ ഹാജിക്കും മകനുമെതിരേ ചെക്ക് തട്ടിപ്പ് കേസ്

മുസ്ലീംലീഗ് നേതാവ് എം സി മായിൻ ഹാജിക്കും മകനുമെതിരേ ചെക്ക് തട്ടിപ്പ് കേസ്. അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കണ്ണൂർ സ്വദേശിയായ പ്രവാസിയാണ് പരാതി നൽകിയത്.

ലീഗ് നേതൃത്വത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഷാര്‍ജ പൊലീസ് ആണ് കേസെടുത്തത്.
എം.സി.മായിൻ ഹാജിയും മകൻ എം.കുഞ്ഞാലിയും ചേർന്ന് ഷാർജയിൽ ലൈഫ് കെയർ മെഡിക്കൽ സെന്റർ എന്ന സ്ഥാപനം വാങ്ങിയിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയിൽ നിന്ന് 25 ലക്ഷം ദിർഹത്തിന് അതായത് അഞ്ചുകോടി ഇന്ത്യൻ രൂപയ്ക്കാണ് സ്ഥാപനം വാങ്ങിയത്.

മായിൻ ഹാജിയുടെ മകൻ എം. കുഞ്ഞാലി ഒപ്പിട്ട ചെക്കുകളാണ് കണ്ണൂർ സ്വദേശിക്ക് നൽകിയത്. ചെക്ക് മടങ്ങിയതോടെയാണ് കണ്ണൂർ സ്വദേശി പരാതി നൽകിയത്.

മലബാറിലെ നാല് ജില്ലകളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മായിൻ ഹാജിക്കെതിരെയുള്ള അഞ്ച് കോടിയുടെ ചെക്ക് കേസ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുയാണ്.

വി.കെ ഇബ്രാഹിംകുഞ്ഞ്, എം സി കമറുദിൻ, കെഎം ഷാജി എനിവർക്ക് പിന്നാലെയാണ് മായിൻഹാജിയും കോടികളുടെ തട്ടിപ്പ്കേസിൽപെട്ടിരിക്കുന്നത്. എം. കെ മുനീറും സംശയ നിഴലിലാണ്.

മായിൻ ഹാജിക്കെതിരായ ചെക്ക് കേസ് ലീഗ് അഴിമതിയുടെയും ജീർണ്ണ സംസ്കാരത്തിന്റെയും മാതൃകയാണെന്ന് സിപിഐഎം സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. മായിൻ ഹാജിക്ക് എതിരായ പരാതി ലീഗിന്റെ ജീർണ മുഖത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News