‘ഓരോ പാർട്ടിക്കാരുടെയും അടിസ്ഥാന സ്വഭാവം മനസ്സിലായത് ഇലക്ഷൻ ഡ്യൂട്ടിക്കിടെ’; വെെറലായി അധ്യാപികയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ചിറ്റണ്ട സ്കൂളിലെ അധ്യാപിക അഥീന ടൈസിയുടെ കുറിപ്പ്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….

ഓരോ പാർട്ടിക്കാരുടെ അടിസ്ഥാന സ്വഭാവം എന്താണ് എന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ദിവസമായിരുന്നു.

ആദ്യമായിട്ടാണ് ഇലക്ഷൻ ഡ്യൂട്ടിക്ക് പോയത്. പോളിംഗ് ഓഫീസറായിന്നു.

തലേദിവസം രാവിലെ ഏഴ് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കളക്ഷൻ സെൻ്ററിൽ നിന്ന് പെട്ടി കിട്ടിയപ്പോഴക്കും 3 മണിയായി. കോവിഡല്ലേ.

പോളിംഗ് സ്റ്റേഷനിൽ എത്തുമ്പോൾ 5 മണി. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു കുപ്പി വെള്ളവും ഒരു ഓറഞ്ചും അഞ്ച് പേര് കൂടി പങ്കിട്ടതല്ലാതെ ഒന്നും കഴിച്ചിട്ടില്ല.

ബൂത്ത് വൃത്തിയാക്കി സെറ്റ് ചെയ്ത് കുറെ പേപ്പർ എഴുതി തീർക്കുന്നതിനിടയിൽ ഭക്ഷണത്തെ കുറിച്ച് ഓർക്കാനെ കഴിഞ്ഞുള്ളൂ.

പിന്നെ പാർട്ടിക്കാരുടെ വരവാണ്. ആദ്യം കോൺഗ്രസുകാർ വന്നു. പോളിംഗ് ഏജൻ്റ് കടലാസ് ഒപ്പിട്ട് വാങ്ങി അവരു പോയി. പിന്നെ വന്നത് ബിജെപിക്കാരായിരുന്നു. നാട്ടിലെ അവസാനത്തെ ബിജെപിക്കരനും ഉണ്ടെന്ന് തോന്നുന്നു ആ ഗ്രൂപ്പിൽ. ഒരു പട. കള്ള വോട്ട്, postal vote വീണ്ടും വന്ന എന്ത് ചെയ്യും എന്നൊക്കെ കുറെ നേരം ചോദിച്ച് അവരും പോയി.

കുറച്ച് സമയത്തിന് ശേഷം രണ്ടു പേര് കേറി വന്നു. ആദ്യം ചോദിച്ചത് നിങ്ങള് വല്ലതും കഴിച്ചിരുന്നോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോ അവർ പോയി ഭക്ഷണം കൊണ്ടെത്തന്നു. ബൂത്ത് സെറ്റ് ചെയ്യാൻ സഹായിച്ചു. ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് അവർ രണ്ട് പോളിംഗ് ഏജൻ്റ് അപേക്ഷ വാങ്ങി fill ചെയ്തു തന്നു പോയി. എന്ത് സഹായത്തിനും വിളിക്കണം എന്നും പറഞ്ഞു.

ഒരാളെ കാണുമ്പോൾ വല്ലതും കഴിച്ചോ എന്ന് ചോദിക്കുന്നതിലും, ഇല്ലങ്കിൽ അതിനുള്ള വഴി കാണിച്ചുതരുന്നതിലും വലിയ രാഷ്ട്രീയം മറ്റെന്താണ് ഉള്ളത്.

https://m.facebook.com/story.php?story_fbid=2991627117606589&id=100002779904682

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News