മരട് ഫ്‌ളാറ്റ് കേസ്: ഉടമകള്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് നിര്‍മാതാക്കളില്‍ നിന്നെന്ന് സര്‍ക്കാര്‍

മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

നിയമ വിരുദ്ധ നിര്‍മാണം നടത്തിയ ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി സര്‍ക്കാര്‍ 62.25 കോടി നല്‍കിയിട്ടുണ്ട്. ഈ തുക തിരികെ ലഭിക്കണം. കൂടാതെ ഫ്‌ലാറ്റുകള്‍ പൊളിച്ചതിന് മാത്രം ചെലവായത് 3,24,80,529 രൂപയാണ്.

ഈ തുകയും നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും കൂടി നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മരട് കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here