കണ്ണൂരില്‍ കള്ളവോട്ട് കേസ് പ്രതി ലീഗ് സ്ഥാനാര്‍ഥി

കണ്ണൂരില്‍ കള്ളവോട്ട് കേസ് പ്രതി ലീഗ് സ്ഥാനാര്‍ഥി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് പിടിയിലായ കെ എം അബ്ദുള്‍ സമദാണ് മാടായി പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു പുതിയങ്ങാടി ജമാ ത്ത് സ്‌കൂളിലെ കള്ളവോട്ട്.ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

അന്വേഷണത്തില്‍ കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, കെ എം മുഹമ്മദ് എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തു.ഇതില്‍ അബ്ദുല്‍ സമദാണ് മാടായി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കള്ള വോട്ട് കേസ് പ്രതി യു ഡി എഫ് സ്ഥാനരിധിയായി മത്സരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് പരിശോധിക്കും എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുതിയങ്ങാടി ജമാ ത്ത് സ്‌കൂള്‍,പാമ്പുരുത്തി എന്നിവിടങ്ങളില്‍ ലീഗ് കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റി പോളിങ് നടത്തിയിരുന്നു.പാമ്പുരുത്തിയില്‍ ലീഗ് കള്ള വോട്ട് ചെയ്തിട്ടുണ്ടാകാം എന്നാണ് ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് സുധാകരന്‍ മറുപടി നല്‍കിയത്.

കണ്ണൂരിലെ ലീഗ് ശക്തി കേന്ദ്രങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടക്കാറുണ്ട്. തദ്ദേശ തിരഞ്ഞടുപ്പില്‍ കള്ളവോട്ട് തടയണം എന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News