മുടിക്ക് നല്ല തിളക്കവും നിറവും ആരോഗ്യവും നൽകുന്ന ഹെയര്‍ പായ്ക്ക്:വീട്ടിൽ ചെയ്യാൻ പറ്റുന്ന ഹെയര്‍ പായ്ക്ക്

വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഹെയര്‍ പായ്ക്ക്എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യമായവ

  • 100g ഉലുവ
  • 1 ഏത്ത പഴം,
  • 1 മുട്ട

ഉലുവ നന്നായിട്ട് മുളപ്പിച്ച് എടുക്കുക
അതിനുശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക
ഏത്തപഴം നന്നായിട്ട് മിശ്രിതമാക്കുക
അതിൽ മുട്ട ചേർത്ത് നന്നായിട്ട് കടഞ്ഞെടുക്കുക
മൂന്നും കൂടി ഒരുമിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക

ശേഷം നല്ല വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക അതിനുശേഷം നല്ല ചൂടുള്ള ടവ്വൽ തലയോട്ടിയിൽ പൊതിഞ്ഞുവെച്ച് ആവി കൊള്ളിക്കുക

10 മിനിറ്റ് കഴിഞ്ഞ് തയ്യാറാക്കി വെച്ചിരിക്കുന്ന ഹെയർ പാക് അപ്ലൈ ചെയ്യുക
ഒരു മണിക്കൂർ കഴിയുമ്പോൾ നന്നായിട്ട് കഴുകിക്കളയുക

മുടിക്ക് നല്ല തിളക്കവും കരുത്തും നൽകാൻ കഴിയുന്ന ഒരു ഹെയർ പാക്ക്ആണിത്.അലോവേര കൊണ്ടുള്ള രണ്ടാമത്തെ ഹെയർ പായ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 

ആവശ്യമായവ

  • അലോവേര രണ്ട് തണ്ട്
  • വൈറ്റമിൻ ഇ ടാബ്ലറ്റ് മൂന്ന് അല്ലെങ്കിൽ 5 എണ്ണം
  • മുട്ടയുടെ വെള്ള

അലോവേര തോലുകളഞ്ഞതിനുശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക

അതിലേക്ക് മുട്ടയുടെ വെള്ളചേർത്ത് നന്നായി മിക്സ് ചെയ്യുക .

മിക്സിയിൽ അടിച്ചെടുത്ത ഈ പാക്ക് ഒരു പാത്രത്തിലേക്ക് മാറ്റി അതിൽ വൈറ്റമിൻ ഇ ക്യാപ്സൂൾ ചേർത്ത് ക്രീം പരുവത്തിലാക്കുക

തലയിലേക്ക് നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് മസാജ് ചെയ്യുക അതിനുശേഷം നന്നായി കഴിക്കാം.

മുടിക്ക് നല്ല തിളക്കവും നിറവും ആരോഗ്യവും നൽകുന്ന ഈ രണ്ടു ഹെയര്‍ പായ്ക്ക്കളും വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്നതാണ് .

Sapna M
Chemparathy Ayurvedic Wellness Centre& Beauty Salon
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News