സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇനിയില്ല; ‘ആറാട്ട്’ വേറെ ലെവല്‍

മലയാള സിനിമയില്‍ നാം കേട്ടു ശീലിച്ച കുറച്ചു ഡയലോഗുകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീ വിരുദ്ധ ഡയലോഗുകള്‍. നീ വെറും പെണ്ണാണ് എന്ന ഡയലോഗിനും സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ക്കും നാം വീറോടെ കൈയടിച്ചിരുന്ന കാലം കഴിഞ്ഞു പോയിരിക്കുകയാണ്.

പല നടന്മാരും ഇനി സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പറയില്ലെന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇത്തരമൊരു തീരുമാനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തായ ഉദയകൃഷ്ണ.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് ‘ആറാട്ട്’. നയ്യാറ്റിന്‍കര ഗോപന്‍’ എന്നാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്.

മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. എന്നാല്‍ അഥില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും എല്ലാവര്‍ക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാമെന്നും ഉദയകൃഷ്ണ പറയുന്നു.

സ്ത്രീവിരുദ്ധ ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു.

അതുപോലെ ജാതിപ്പേര് പറഞ്ഞും തൊഴിലിന്റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമകളില്‍ കാണാമെന്നും ഉദയകൃഷ്ണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here