ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; നാളെ ദേശീയ പ്രക്ഷോഭവും കര്‍ഷക നേതാക്കളുടെ നിരാഹാര സമരവും

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം 18-ാം ദിവസം. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ദില്ലി ജയ്പൂര്‍ ദേശീയ പാത ഉപരോധിച്ചു. കര്‍ഷക മാര്‍ച്ചു ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. നാളെ മുതല്‍ സമരം അതിശക്തമാക്കാന്‍ സംഘടനകളുടെ തീരുമാനം. നാളെ ദേശീയ പ്രക്ഷോഭവും, കര്‍ഷക നേതാക്കളുടെ നിരാഹാര സമരവും. അതേ സമയം കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ വഴികള്‍ തേടുകയാണ് കേന്ദ്രസര്‍ക്കാര്‍.

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ രാജസ്ഥാനില്‍ നിന്നും ദില്ലിയിലേക്ക് മാര്‍ച്ചു നടത്തിയത്. ദില്ലി ജയ്പൂര്‍ ദേശീയ പാത ഉപരോധിച്ചുകൊണ്ടുളള മാര്‍ച്ച് ഹാരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍ പൂരില്‍ മാര്‍ച്ചു തടഞ്ഞ പോലീസ് ദില്ലി ജയ്പൂര്‍ ദേശീയപാത അടച്ചു. കിസാന്‍ സഭ നേതാക്കളായ ഹനന്‍ മൊല്ല, അശോക് ധാവളെ, കൃഷ്ണപ്രസാദ്, വിജൂ കൃഷ്ണന്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ദില്ലിയിലേക്ക് റാലി നടത്താന്‍ തന്നെയാണ് തീരുമാനം.

അതിനിടയില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ ശ്രമിച്ച ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താണെയാണ് തീരുമാനം. നാളെ ദേശീയ പ്രക്ഷോഭവും സിംഗു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News