നമ്മള്‍ എന്തോ വലിയ രഹസ്യം പറയുകയാണെന്ന് അവര്‍ കരുതട്ടെ; പൂര്‍ണിമയോട് മഞ്ജു

പൂര്‍ണിമയും മഞ്ജുവും തമ്മിലുള്ളത് അടുത്ത സുഹൃത് ബന്ധമാണ്. പല വേദികളിലും അവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോള്‍ ഇരുവരുടെയും ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഇന്ന് പൂര്‍ണിമയുടെ പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. ഇരുവരും കാതില്‍ എന്തോ രഹസ്യം പറയുന്നതുപോലയുള്ള ഒരു ചിത്രമാണ് ഇരുവരും സോഷ്യല്‍മീഡിയയില്‍ ഇട്ടത്.

രസകരമായ അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു ചേര്‍ത്തിരിക്കുന്നത്. ഇരുവരും ചെവിയില്‍ എന്തോ സ്വകാര്യം പറയുന്നതായി ചിത്രങ്ങളില്‍ കാണാം.

‘നമുക്ക് പങ്കുവയ്ക്കാന്‍ ഒരുപാട് രഹസ്യങ്ങള്‍ ഉണ്ടെന്ന് ആളുകള്‍ കരുതുമെന്നാണ് എനിക്ക് തോന്നുന്നത്,’ എന്ന് ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here