മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാനൊരുങ്ങുന്ന യുഡിഎഫ് വെട്ടിലായി

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്ന യുഡിഎഫ് വെട്ടിലായി. വാക്‌സിന്‍ വിതരണത്തില്‍ മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് നിയമവിദദ്ധര്‍. വാര്‍ത്താസമ്മേളനത്തിന്റെ ഒടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു കേരളത്തില്‍ കൊവിഡ് വാക്‌സില്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞത്.

കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാക്സിന്‍ എപ്പോള്‍ വന്നാലും അത് ഇവിടെ സൗജന്യമായിരിക്കുമെന്നും ആരില്‍ നിന്നും അതിന് പണം വാങ്ങില്ലെന്നുമുള്ള സ്വാഭാവിക മറുപടിയാണ് ഉണ്ടായത്. ഇത് മാധ്യമങ്ങള്‍ വര്‍ത്തയാക്കുകയും ചെയ്തു.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി നയപരമായി പ്രഖ്യാപനം നടത്തിയെന്നുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വാദം എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ഇടത് മുന്നണി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ്.

ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ അന്‍പതാമതായി കോവിഡ് പ്രതിരോധം എന്ന തലക്കെട്ടില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. വാക്സിന്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞെന്നും പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്നണിയുടെ പ്രകടനപത്രികയുടെ നയമാണ് എല്‍ ഡി എഫിന്റെ കേരളത്തിലെ പ്രധാന നേതാവ് കൂടിയായ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഔദ്യോഗിക സംവിധാനത്തെ ഉപയോഗപ്പെടുത്തിയുള്ള വാര്‍ത്താസമ്മേളനമായിരുന്നില്ല ഇന്നലെ നടന്നത്. അതുകൊണ്ട് തന്നെ എല്‍ ഡി എഫിന്റെ നയം മുഖ്യമന്ത്രി പറയുന്നതില്‍ തെറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിവാദമാക്കിയതോടെ പ്രതിപക്ഷം വീണ്ടും വെട്ടിലായി, കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതും, നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ അതിടയാക്കി. മാത്രമല്ല കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമോ എന്ന സംശയം ദുരീകരിക്കാനും വാക്സിന്‍ സൗജന്യമായിരിക്കും എന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കാനും കഴിഞ്ഞു.

യു ഡി എഫ് അണികള്‍ക്ക് പോലും അക്കാര്യത്തില്‍ വ്യക്തമാക്കാനും അതിടയാക്കി. അവസാനദിവസവും കോവിഡ് പ്രതിരോധം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നടപടികളെ ചര്‍ച്ചയിലേക്കെത്തിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here