കര്‍ഷക സമരത്തെ പിന്തുണച്ച് ഒന്‍പതുവയസുകാരിയും; തന്റെ ശബ്ദം ലോകമെങ്ങും കേള്‍ക്കുമെന്ന് പെണ്‍കുട്ടി

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ഒന്‍പതു വയസുകാരിയും. പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ കാങ്കുജം ആണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ലെന്നും നീതിയില്ലെങ്കില്‍ വിശ്രമമില്ലെന്നും പരിസ്ഥിതിപ്രവര്‍ത്തകയായ ലിസിപ്രിയ ട്വിറ്ററില്‍ കുറിച്ചു. ലോകത്തെമ്പാടുമുളള കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറഞ്ഞു.

തന്റെ ശബ്ദം ലോകമെങ്ങും കേള്‍ക്കുമെന്ന് കരുതുന്നു. ര്‍ഷകരുടെ ശബ്ദം കേള്‍ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ലിസിപ്രിയ പറഞ്ഞു. ആയിരക്കണക്കിന് കര്‍ഷകരാണ് വര്‍ഷം തോറും മരിക്കുന്നതെന്നും ലിസിപ്രിയ ഓര്‍മിപ്പിച്ചു.

ഇടയ്ക്കൂടെയുണ്ടാകുന്ന വെള്ളപ്പൊക്കം, വരള്‍ച്ച, മറ്റുളള കാലാവസ്ഥാവ്യതിയാനങ്ങള്‍, ചുഴലിക്കാറ്റ്, വെട്ടുകിളികളുടെ ആക്രമണം തുടങ്ങിയവ കര്‍ഷകരുടെ വിളകളെ നശിപ്പിക്കുന്നു ലിസിപ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News