മണ്‍റോതുരുത്തിലെ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് ആവര്‍ത്തിച്ച് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. പാര്‍ട്ടി നേരത്തേ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി ഓഫീസിനു മുന്നില്‍ സജീവ പ്രവര്ത്തകന് കൊല്ലപ്പെട്ടാല്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാര്‍ട്ടി അംഗത്വം നല്‍കുന്നുവെന്നും ബി.ജെ.പി അക്രമം സംഘടിപ്പിച്ച് അസ്ഥിത്വം ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വിശദമായ അന്വേഷണം നടത്തുമ്പോള്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണത്തിന്റെ മാത്രം അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here