കൊവിഡ് വ്യാപനം; ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനൊരുങ്ങി നടന്‍ സോനു

രാജ്യത്തെ കൊവിഡ് വ്യാപിച്ചപ്പോള്‍ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് ഇ-റിക്ഷകള്‍ സമ്മാനിക്കാനൊരുങ്ങി ബോളിവുഡ് നടന്‍ സോനു സൂദ്.

അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് തൊഴിലവസരങ്ങള്‍ നല്‍കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഈ പ്രവര്‍ത്തിയിലൂടെ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും നടന്‍ പറഞ്ഞു.

തന്റെ പ്രവര്‍ത്തികള്‍ക്ക് പ്രതിഫലമായി ലഭിച്ച സ്നേഹമാണ് ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ പ്രതികരിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന്‍ സോനു സൂദ് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസ് ഒരുക്കിയതും പലര്‍ക്കും സാമ്പത്തികസഹായം ചെയ്തുമെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News