ടൊവിനോയ്ക്ക് ക്രിസ്മസ് സമ്മാനവുമായി ലിഡിയ; എനിക്കിത് ഏറെ ഇഷ്ടമായെന്ന് താരം

മലയാളികളുടെ മനം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോടയുടെ എല്ലാ വിശേഷങ്ങളും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ടൊവിനോയുടെ ഒരു ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ക്രിസ്മസിന് സമ്മാനം നല്‍കി ഞെട്ടിച്ച ലിഡിയയെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിക്കോണ്‍ ക്യാമറയായിരുന്നു ലിഡിയ ടൊവിനോയ്ക്ക് നല്‍കിയത്.

ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ:

കൊള്ളാം, ഇതിനെക്കാള്‍ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോണ്‍ ക്യാമറയ്ക്കും, ഞങ്ങള്‍ മൂന്നുപേരെയും സ്‌നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൌതുകകരമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി.

നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നിന്റെ ചിത്രങ്ങള്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ല എന്നോര്‍പ്പിക്കാനാണോ ഇത്? ഇത് എന്നെ ഏല്‍പ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് ഇഷ്ടമായി, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നുമായിരുന്നു ടൊവിനോ കുറിച്ചത്.

Wow, what’s better than a Christmas gift. An early Christmas gift And such a thoughtful one by my dear wife ❤️
Thanks a…

Posted by Tovino Thomas on Sunday, 13 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News