തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; നാല് ജില്ലകളിലും മികച്ച പോളിംഗ്; ബൂത്തുകൾക്ക്‌ മുന്നിൽ നീണ്ട നിര

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

നാലു ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണു വിധിയെഴുത്ത്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.

ആകെ പോളിംഗ് ശതമാനം – 53.26%

കാസർഗോഡ്: 52.68%

കണ്ണൂർ: 53.5%

കോഴിക്കോട്: 52.99%

മലപ്പുറം: 53.49%

89,74,993 വോട്ടര്‍മാര്‍ക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉള്ളത്. ഇതില്‍ 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍ സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടുചെയ്യുന്നതില്‍ 71,906 കന്നി വോട്ടര്‍മാരാണ് ഉള്ളത്.

ആകെയുള്ള 10,842 പോളിംഗ് ബൂത്തുകളില്‍ 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലി ക്കായി 52,285 ഉദ്യോഗസ്ഥരെവിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here