തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ താന്‍ ഒരു പെരുമാറ്റചട്ടവും ലംഘിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞങ്ങളുടെ അല്ലാത്ത ആളുകള്‍ പോലും ഒപ്പമുണ്ട്. സര്‍ക്കാരിനെതിരായ നീക്കങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.  വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ലീഗിന്റെ അടിത്തറ തകര്‍ക്കും. കള്ളക്കഥകള്‍ക്ക് ജനങ്ങള്‍ മറുപടി പറയുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News