സൂരറൈ പോട്രി’ലെ ഗാനത്തിന് ചുവട് വെച്ച്‌ കല്യാണി; വെെറലായി വീഡിയോ

സിനിമാ രംഗത്ത് ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നടി ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.

ടിക്ക് ടോക്കിലൂടെയായിരുന്നു കല്ല്യാണി പ്രേക്ഷകര്‍ക്കിടയില്‍ താരമായത്. അമ്മ ബിന്ദു പണിക്കര്‍ക്കും അച്ഛന്‍ സായ് കുമാറിനും ഒപ്പമുള്ള ടിക്ക് ടോക്ക് വിഡിയോകളിലൂടെയാണ് കല്ല്യാണി പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായത്.

കല്ല്യാണിയുടെ ടിക്ടോക് വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്.

‘സൂരറൈ പോട്ര്‌’ എന്ന സിനിമയിലെ ‘മണ്ണുരുണ്ട മേലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സുഹൃത്തിനോടൊപ്പം ചുവട് വയ്ക്കുന്ന കല്ല്യാണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

എന്റെ പാണ്ടിക്കൊപ്പം അല്‍പ്പം പാണ്ടിത്തരം എന്ന ക്യാപ്ഷനോടെയാണ് നൃത്ത വീഡിയോ കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഇതിന് മുന്‍പും കല്യാണിയുടെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു. മുന്‍പ് കോളേജിലെ പ്രേഗ്രാമിന് അതിഥിയായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ കല്യാണിയും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News