സ്വപ്നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി. ഇന്നും നാളെയും മറ്റന്നാളും ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ മാത്രമേ ചോദ്യം ചെയ്യാവൂവെന്നും പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ടിന്‍റെ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യേണ്ടതെന്നും ഉത്തരവിലുണ്ട്.

ഒരോ അന്വേഷണ ഏജൻസികൾ ഒന്നിനു പുറമെ ഒന്നായി ചോദ്യം ചെയ്യുകയാണെന്നും മാനസികമായി തളർത്താനാണ് ശ്രമമെന്നുമായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here