കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. 1,117 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

55 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദാണ് പിടിയിലായത്.

ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തിലാണ് റാഷിദാണ് എത്തിയത്. സ്വര്‍ണ മിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here