കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയില്‍; നാടിനെ നടുക്കി കൊലപാതകം

കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരനെ പിറ്റേന്ന് കണ്ടെത്തിയത് കഴുത്തറുത്ത നിലയില്‍. ബീഹാറിലെ പട്നയിലെ ന്യൂ അസിമാബാദ് കോളനിയില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.

സന്ധല്‍പൂര്‍ പ്രദേശത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി കാമുകി വിളിച്ചതിനെ തുടര്‍ന്ന് പതിനാറുകാരന്‍ വീട്ടില്‍ നിന്ന് പുറത്തുപോവുകയായിരുന്നു.

പിന്നീട് പിറ്റേന്ന് രാവിലെ 7 മണിയോടെ ഇയാളുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന അന്‍ഷു കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയുമായിട്ടുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നും ഇയാളെ പെണ്‍കുട്ടിയുടെ സഹോദരന്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കാമുകിയേയും, സഹോദരനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here