ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

ഇളയ മരുമകളുമായുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്ന് അമ്പത്തിയഞ്ചുകാരനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ ഭാദോഹി ജില്ലയിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്.

ഇളയ മരുമകളുമായുള്ള മധ്യവയസ്‌കന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി. ശനിയാഴ്ചയാണ് കൊലപാതകം നടന്നിരിക്കുന്നത് .

അമ്പത്തഞ്ചുകാരന് നാല് ആണ്‍മക്കളാണ് ഉള്ളത്. ഇവരില്‍ രണ്ടുപേര്‍ വിവാഹിതരാണ്. ഇളയ മരുമകളുമായുള്ള ഇയാളുടെ ബന്ധം ഭാര്യ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഈ ബന്ധം അറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ശക്തമായി എതിര്‍ക്കുകയും, ദിവസങ്ങള്‍ക്ക് മുമ്പ് ഇളയ മരുമകളെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതില്‍ പ്രകോപിതനായ അമ്പത്തഞ്ചുകാരന്‍ മൂത്തമരുമകളെ ഉപദ്രവിക്കുകയും, മരുമകളെയും ഭാര്യയേയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

പിന്നീട് ഇയാള്‍ ഇളയ മരുമകളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്നാണ് ഭാര്യയും മൂത്ത മരുമകളും രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി അയാളെ കൊലപ്പെടുത്തിയത്.

ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഇളയ മരുമകള്‍ പൊലീസ് സ്റ്റേഷനില്‍ പോയി വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News