ഒടിയന് രണ്ടാം പിറന്നാള്‍; ഒരു വലിയ സന്തോഷം പങ്കുവെച്ച് മഞ്ജു

മോഹന്‍ലാലും മഞ്ജു വാര്യയും തകര്‍ത്തഭിനയിച്ച ഒടിയന് ഇന്ന് രണ്ട് വര്‍ഷം. രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍.

2018 ഡിസംബര്‍ പതിനാലിനാണ് റിലീസായി ഒടിയന്‍ എത്തുന്നത്. ഒടിയന്റെ തിരക്കഥ പുസ്തകമായി പുറത്തിറങ്ങുകയാണെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ പറയുന്നു.

തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ പോസ്റ്റ് നടി മഞ്ജു വാര്യരും ഷെയര്‍ ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ന്ന് ‘ഒടിയൻ’ റിലീസ് ചെയ്തിട്ടു രണ്ടു വർഷം.

ഒരു വലിയ സിനിമയ്ക്ക്് അർഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമർശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി.
എന്നെ സംബന്ധിച്ചിടത്തോളം നല്ല ഒാർമകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.
എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയൻ. പ്രിയപ്പെട്ടവരായ മോഹൻലാൽ, മഞ്ജു വാരിയർ, വി.എ. ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ, പത്മകുമാർ, ഷാജി കുമാർ…
ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോൺ ലീനിയർ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.
സിനിമയ്ക്കുമുൻപേ തിരക്കഥ പ്രസാധനം ചെയ്യാൻ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്ക്രിപ്റ്റിനും ഡയലോഗുകൾക്കും ഏറെ ഇഷ്ടക്കാരുണ്ടായി.
അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയിൽവന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്.
( ദേശീയ അവാർഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല. ) ഇപ്പോഴിതാ , ഒടിയന്റെ ഈ രണ്ടാം പിറന്നാൾദിനത്തിൽ, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു.
നല്ല പുസ്തകങ്ങളുടെ നിർമിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോൺ ബുക്സ് ആണു പ്രസാധകർ. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനിൽ വേഗയുടെ പ്രസാധനമികവും ഡിസൈൻ വൈദഗ്ധ്യവും ഒടിയൻ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റർ അനിലിന്റെ വിരൽവരത്തിന്റെ മുദ്രയാണ്.
പുസ്തകത്തിന്റെ പ്രകാശനവിവരങ്ങൾ പിന്നീടറിയിക്കാം.

https://m.facebook.com/story.php?story_fbid=10208097668716190&id=1734231574

Posted by Manju Warrier on Sunday, 13 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News