കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 കാരനായ ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്യാനെത്തിയത്.

വോട്ട് ചെയ്യാനെത്തിയപ്പോള്‍ ആള്‍മാറാട്ടം നടത്തിയതായി പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രവാസിയായ സഹോദരന്റെ പേരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ 16 കാരനാണ് അറസ്റ്റിലായത്.

അതേസമയം കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡിലാണ് മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോണ്ഗ്രസ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here