അച്ഛനും മകനും ഒന്നിക്കുന്നു; മലയന്‍ കുഞ്ഞില്‍ നായകനായി ഫഹദ് ഫാസില്‍, നിര്‍മാണം ഫാസിലും

മലയന്‍ കുഞ്ഞില്‍ അച്ഛനും മകനും ഒന്നിക്കുന്നു. മഹേഷ് നാരാണയണന്റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് സിനിമയിലാണ് നായകനായി ഫഹദ് ഫാസിലും നിര്‍മാതാവായി അച്ഛന്‍ ഫാസിലും ഒന്നിക്കുന്നത.

മലയന്‍ കുഞ്ഞില്‍ സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

മഹേഷ് നാരായണന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ടപ്പോള്‍ തന്നെ ആ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞതായിസംവിധായകന്‍ ഫാസില്‍ പറയുന്നു.

തിയറ്റര്‍ റിലീസ് കൂടി ആലോചിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും ഫാസില്‍ പറഞ്ഞിരുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈന്‍.

Our next. Starts Rolling January 2021

Posted by Fahadh Faasil on Sunday, 13 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News