ദില്ലി എയിംസിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍

ദില്ലി എയിംസിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍. കൊവിഡ് സുരക്ഷാ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, ശമ്പള പരിഷ്‌കരണത്തിലെ അപാകത നീക്കിയില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി 16 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് അധികൃതര്‍ക്ക് നഴ്‌സുമാര്‍ കത്ത് നല്‍കിയിരുന്നു.

മുന്നറിയിപ്പ് നല്‍കിയ നഴ്‌സിംഗ് പ്രതിനിധികളെ മാനേജ്‌മെന്റ് ചര്‍ച്ചയില്‍ നിന്ന് ഇറക്കിവിട്ടതാണ് മിന്നല്‍ പണിമുടക്കിന് കാരണം.

നേരത്തെ നഴ്‌സുമാര്‍ നടത്തിയ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും എയിംസ് അഡ്മിനിട്രേഷനോ ആരോഗ്യമന്ത്രാലയമോ ആവശ്യങ്ങളില്‍മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. നഴ്‌സുമാര്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here