കാട്ടാനയുടെ ആക്രമണം; 10 മിനിറ്റ് വ്യത്യാസത്തില്‍ അച്ഛനും മകനും മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും പത്ത് മിനുട്ടിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു. ഗൂഡല്ലൂര്‍ പഞ്ചായത്തിലാണ്‌ ആക്രമണമുണ്ടായത്.

ഞായറാഴ്ച വൈകിട്ട് 6.15 മണിയോടെയാണ് സംഭവമുണ്ടായത്. ആനന്ദരാജ് (48), മകന്‍ പ്രശാന്ത്(20) എന്നിവരാണ് മരിച്ചത്. വോളിബോള്‍ കളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വീടിന് 10 മീറ്റര്‍ അകലെ വച്ചാണ് പ്രശാന്തിനെ ആന ആക്രമിച്ചത്.

കുടുംബാംഗങ്ങളുടെ മുന്‍പില്‍ വെച്ച് പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു.

ഇരുവരും 10 മിനിറ്റ് വ്യത്യാസത്തിലാണ് കൊല്ലപ്പെട്ടത്. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News