ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അറസ്റ്റിലായത് 21കാരനായ അമ്മാവന്‍; ഞെട്ടലോടെ വീട്ടുകാര്‍

ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 11ന് രാവിലെ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയശേഷം 21കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഒഡിഷയിലെ ബാലസോറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സഹോദരന്റെ ഭാര്യയുമായി 21കാരനുണ്ടായിരുന്ന വഴിവിട്ട ബന്ധം പെണ്‍കുട്ടി അറിഞ്ഞിരുന്നു.

ഇതിനെ കുറിച്ച് പെണ്‍കുട്ടി പുറത്തു പറയുമെന്ന് ഭയന്നാണ് ഇവര്‍ നടത്തിയത്. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു കുളത്തിനടുത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളില്‍ പോകുന്നതിന്റെ ഭാഗമായി പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിച്ചപ്പോഴെല്ലാം ഇരുവരുടെയും വഴിവിട്ടബന്ധം കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സഹോദരന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News