റൊമാന്റിക് ഹീറോയിലേക്ക് മടങ്ങപ്പോയി ചാക്കോച്ചന്‍; പഴയ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ എക്കാലത്തേയും റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലിറ്റില്‍ ഫല്‍വര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇത് ഇരുകൈകളും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതോടൊപ്പം ദാറ്റ് പ്രിയ -പ്പെട്ട ഇടം എന്നും കുറിച്ചിട്ടുണ്ട്.

പഴയകാല പ്രണയ ഓര്‍മകളെ ചിത്രമാക്കി പകര്‍ത്തിയത് രമേശ് പിഷാരടിയുമാണ്. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News