വരന്റെ സുഹൃത്തുക്കളുടെ അതിരുകവിഞ്ഞ തമാശ; വരന് കൈവിട്ടുപോയത് വധുവിനെയും ആറര ലക്ഷം രൂപയും

തന്റെ സുഹൃത്തുക്കളുടെ അതിരു കവിഞ്ഞ തമാശ കാരണം വരന് നഷ്ടമായത് വധുവിനെയും ആറര ലക്ഷം രൂപയുമാണ്.

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നാടകീയ സംഭവം നടന്നത്. ബറേലി ജില്ലയില്‍ നിന്നാണ് വരന്‍. കനുജ് ജില്ലയില്‍ നിന്നാണ് വധു.

വിവാഹ വേദിയില്‍ വെച്ച് വരന്റെ സുഹൃത്തുകള്‍ വധുവിനെ ഡാന്‍സ് കളിക്കാനായി ഡാന്‍സ് വേദിയിലേക്ക് തള്ളിവിള്ളതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

സുഹൃത്തുക്കളുടെ ഈ പരാതിയില്‍ കുപിതയായ വധു വിവാഹം വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

തന്റെ മകളെ ബഹുമാനിക്കാത്തവരുടെ ഇടയിലേക്ക് അവളെ വിവാഹം കഴിച്ചയക്കില്ല എന്ന് വധുവിന്റെ പിതാവും പറഞ്ഞു.

ഇതോടെ വിവാഹം പിന്‍വലിക്കേണ്ടി വരികയായിരുന്നു. തുടര്‍ന്ന് വധുവിന്റെയും വരന്റെയും ആള്‍ക്കാള്‍ തമ്മില്‍ വിവാഹ വേദിയില്‍ വെച്ച് വാക്കേറ്റമുണ്ടാവുകയും വധുവിന്റെ വീട്ടുകാര്‍ ഡൗറി വകുപ്പ് പ്രകാരം പൊലീസില്‍ കേസ് കൊടുക്കുമെന്ന് പറയുകയും ചെയ്തു.

വീണ്ടും വിവാഹം നടത്താന്‍ വരന്റെ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും വധു അതിന് തയാറായിരുന്നില്ല.  തുടര്‍ന്ന് 6.5 ലക്ഷം രൂപ നല്‍കി വരന്റെ വീട്ടുകാര്‍ക്ക് സംഭവം ഒത്തുതീര്‍പ്പാക്കേണ്ടിയും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News