ഹണിമൂണ്‍ മാറ്റിവെച്ച് ബീച്ച് വൃത്തിയാക്കാനിറങ്ങി യുവ ദമ്പതികള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കല്ല്യാണം കഴിഞ്ഞാല്‍ എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത് മനോഹരങ്ങളായ സ്ഥലത്ത് ഹണിമൂണ്‍ പോവുക എന്നുള്ളതാണ്. പലപ്പോഴും വളരെ ദൂരമുള്ള സ്ഥലങ്ങളാണ് പല ദമ്പതികളും തെരഞ്ഞെടുക്കാറുള്ളതും.

എന്നാല്‍ അത്തരം ചിന്താഗതിക്കാര്‍ക്കിടയില്‍ വ്യത്യസ്തരാവുകയാണ് കര്‍ണാടകയില്‍ നിന്നുമുള്ള അനുദീപ് ഹെഗ്ഡെയും മിനുഷ കാഞ്ചയും. ഇരുവരും കര്‍ണാടകയിലെ ബൈന്ദൂരിലെ സോമേശ്വര ബീച്ച് വൃത്തിയാക്കാനായി ഇറങ്ങുകയായിരുന്നു.

2020 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ടാഴ്ച കൊണ്ട് ബീച്ചിലെ 40 ശതമാനം മാലിന്യവും ഇവര്‍ നീക്കം ചെയ്തു കഴിഞ്ഞു.

രണ്ടാഴ്ച കൊണ്ടാണ് ബീച്ച് മുഴുവന്‍ വൃത്തിയാക്കിയത്. 800 കിലോ മാലിന്യമാണ് ഇവര്‍ വൃത്തിയാക്കിയത്. നിരവധി പ്രകൃതി സ്‌നേഹികള്‍ക്കൊപ്പം ബീച്ച് വൃത്തിയാക്കാന്‍ എത്തിയിരുന്നു.

വിവാഹത്തിന് മുമ്പ് രണ്ട് പേരും സ്ഥിരമായി ഇവിടെ എത്തുമായിരുന്നെന്നും അന്ന് തീരുമാനിച്ചതാണ് കല്യാണം കഴിഞ്ഞാല്‍ ഹണിമൂണ്‍ പോകുന്നതിന് പകരം ബീച്ച് വൃത്തിയാക്കുമെന്നുള്ളതെന്നും ഇവര്‍ പറയുന്നു.

അനുദീപ് ഹെഗ്ഡെയും മിനുഷ കാഞ്ചയേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ മാതൃകയാണെന്ന അഭിപ്രായവും എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel