എം വി ജയരാജന് നേരെ മുസ്ലിം ലീഗ് ആക്രമണം

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ വാഹനത്തിന് നേരെ ലീഗ് ആക്രമണം. മയ്യിൽ നെല്ലിക്കാപ്പാലത്ത് വച്ചാണ് കയ്യിൽ ആയുധങ്ങളുമായി എത്തിയ സംഘം വാഹനത്തിന് നേരെ അതിക്രമം കാട്ടിയത്. ലീഗ് അക്രമത്തിൽ പരിക്കേറ്റ സി പി ഐ എം പ്രവർത്തകനെ സന്ദർശിക്കാൻ എത്തിയതായിരുന്നു എം വി ജയരാജൻ.
കണ്ണൂർ മയ്യിൽ നെല്ലിക്കാപ്പാലത്ത് വച്ചാണ് ഒരു സംഘം ലീഗ് പ്രവർത്തകർ എം വി ജയരാജൻ്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. വടിവാൾ, കല്ല്, വടി തുടങ്ങിയ ആയുധങ്ങളുമായി എത്തിയവർ ഭീഷണി മുഴക്കുകയും ചെയ്തു. പതിനഞ്ചോളം പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വാഹനം എടുത്ത് അവിടെ നിന്നും വേഗത്തിൽ പോയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് എം വി ജയരാജൻ പറഞ്ഞു.
വോട്ടെടുപ്പിൻ്റെ അവസാന മണിക്കൂറിൽ ഈ പ്രദേശത്ത് ലീഗ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടിരുന്നു. സി പി ഐ എം പ്രവർത്തകൻ തയ്യൂബിൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. ഇവിടം സന്ദർശിക്കാൻ എത്തിയതായിരുന്നു എം വി ജയരാജൻ.എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സഹദേവനും വാഹനത്തിൽ ഉണ്ടായിരുന്നു.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here