ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ… തകര്‍പ്പന്‍ ഡാന്‍സുമായി പൂര്‍ണിമയും ഇന്ദ്രജിത്തും

മലയാളികലുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും പതിനെട്ടാം വിവാഹ വാര്‍ഷികമായിരുന്നു ഡിസംബര്‍ 13ന്. കൂടാതെ പൂര്‍ണിമയുടെ 42ാം ജന്മദിനവും.

ജീവിതം എല്ലാത്തരത്തിലും ആഘോഷിക്കുന്ന ദമ്പതികളാണ് ഇവര്‍. വിവാഹ വാര്‍ഷിക ദിനം തങ്ങളുടെ തകര്‍പ്പന്‍ ഡാന്‍സാണ് പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരുകാലത്തെ ഹിറ്റ് ഗാനമായ ഒരു മധുരക്കിനാവിന്‍ എന്ന പാട്ടിനാണ് പൂര്‍ണിമയും ഇന്ദ്രജിത്തും ചുവടുവയ്ക്കുന്നത്.

കഴിഞ്ഞ 18 വര്‍ഷങ്ങള്‍ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു എന്നാണ് പൂര്‍ണിമ കുറിക്കുന്നത്

കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് അതിമനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പായിരുന്നു പൂര്‍ണിമ പങ്കുവച്ചിരുന്നത്. തങ്ങളുടെ പ്രണയനാളുകളെ കുറിച്ചായിരുന്നു അന്ന് പൂര്‍ണിമ എഴുതിയത്.

”അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഞങ്ങള്‍? ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാന്‍ ഒരു നടിയായിരുന്നു. അവന്‍ ഒരു വിദ്യാര്‍ഥിയും. ഈ ദിവസം ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു. ദൈവമേ, ഞങ്ങള്‍ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോള്‍ ഞങ്ങളുടെ തലയില്‍ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാന്‍ അത്ഭുതത്തോടെ ഓര്‍ക്കുമായിരുന്നു. ഇപ്പോള്‍ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാര്‍ഷികാശംസകള്‍,” എന്നായിരുന്നു പൂര്‍ണിമയുടെ വാക്കുകള്‍.

2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഡിസംബര്‍ 13ന് തന്നെയാണ് പൂര്‍ണിമയുടെ ജന്മദിനവും. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്. പ്രാര്‍ഥനയും നക്ഷത്രയും. പ്രാര്‍ഥന ഒരു പിന്നണി ഗായിക കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News