സുബി ഒളിച്ചോടിയതല്ല….

സുബി സുരേഷ് ഒളിച്ചോടിയെന്നും വരന്‍ നസീര്‍ സംക്രാന്തിയാണെന്നും ഒരാഴ്ചയായി വാര്‍ത്തകള്‍ വ്ന്നിരുന്നു. കഴുത്തില്‍ പൂമാലയണിഞ്ഞ് നവവധൂവരന്‍മാരായി നില്‍ക്കുന്ന സുബി സുരേഷിന്റേയും നസീര്‍ സംക്രാന്തിയുടേയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നാലിപ്പോള്‍ സുബി തന്നെ വീഡിയോയുമായി എത്തിയിരിക്കുകയാണ്.

കൈരളി ടിവിയില്‍ പുതിയതായി ആരംഭിക്കുന്ന ഹാസ്യപരിപാടിയുടെ വീഡിയോയാണ് സോഷ്യല്‍ മാഡിയയില്‍ വൈറലായതെന്ന് സുബി പറഞ്ഞു. ഒളിച്ചോടിയെന്ന വീഡിയോ സത്യമാണെന്ന് കരുതി നിരവധി പേര്‍ വിളിച്ചുവെന്ന് സുബി പറഞ്ഞു. നസീര്‍ സംക്രാന്ത്രിയേയും വീഡിയോയില്‍ വിളിക്കുന്നുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ കൈരളി ടിവിയില്‍ ആരംഭിക്കുന്ന പരമ്പരയ്ക്ക് പിന്തുണ വേണമെന്നും അഭ്യര്‍ത്ഥിച്ചാണ് സുബി വീഡിയോ അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News