തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘പിആര്‍ഡി ലൈവ്’ ആപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ‘പി.ആര്‍.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം. വോട്ടെണ്ണല്‍ തുടങ്ങുന്നതു മുതലുള്ള ലീഡ് നില അടക്കം തല്‍സമയം ആപ്പിലൂടെ അറിയാം. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

സംസ്ഥാന, ജില്ലാ, കോര്‍പറേഷന്‍, നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പിആര്‍ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News