വെൽഫെയർ പാർട്ടി സഖ്യം; പരസ്യ പോര് തുടർന്ന് മുല്ലപ്പള്ളിയും കെ മുരളീധരനും

തെരഞ്ഞെടുപ്പിന് ശേഷവും വെൽഫെയർ പാർട്ടി സഖ്യത്തിൽ പരസ്യ പോര് തുടർന്ന് മുല്ലപ്പള്ളിയും കെ മുരളീധരനും. വെൽഫെയർ പാർട്ടിയുമായി നീക്ക് പോക്ക് ഉണ്ടാക്കിയിട്ടില്ലെന്ന് മുല്ലപ്പള്ളി.

കൂട്ടുകെട്ട് യു ഡി എഫിന് ഗുണം ചെയ്യുമെന്നും ജമാ അത്തെ ഇസ്ലാമി മതേതര സംഘടനണെന്നും കെ മുരളീധരൻ. കോഴിക്കോട് മുക്കത്ത് വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തെ പരസ്യമായി എതിർത്തവർക്കെതിരെ കോൺഗ്രസ് നടപടി എടുത്തു. മൂന്നു പേരെ DCC അധ്യക്ഷൻ പുറത്താക്കി.

യുഡിഎഫ് – വെൽഫയർ പാർട്ടി സഖ്യം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നീറി പുകയുകയാണ് കോൺഗ്രസിൽ. നിലപാടിൽ ഉറച്ച് നിന്ന് കെ മുരളീധരനും മുല്ലപ്പള്ളിയും പരസ്യ പോര് തുടരുന്നു. കൂട്ടുകെട്ട് യു ഡി എഫിന് ഗുണം ചെയ്യുമെന്നും ജമാ അത്തെ ഇസ്ലാമി മതേതര സംഘടനണെന്നും പറഞ്ഞ് കെ മുരളീധരൻ മുന്നോട്ട് തന്നെ സഖ്യത്തെ എതിർത്തതിനാണ് മുക്കത്തെ നടപടിയെന്നും മുരളീധരൻ പറഞ്ഞു.

ഇതിന് മറുപടിയുമായി രംഗത്ത് വന്ന മുല്ലപ്പള്ളി മുരളിധരൻ്റെ നിലപട് തള്ളി. വെൽഫയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. മുക്കത്തെ പാർട്ടി നടപടി പരിശോധിച്ചു പറയാമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി

കോഴിക്കോട് മുക്കത്ത് കെസി മൂസ, എൻപി ഷംസുദ്ദീൻ, പ്രസാദ് ചെനാംതൊടിക എന്നിവരെയാണ് വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തെ പരസ്യമായി എതിർത്തതിന് കോൺഗ്രസിൽ നിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയത്. പ്രാദേശികമായുണ്ടാക്കിയ നീക്കുപോക്കിനപ്പുറം സഖ്യം ഗൗരവമുള്ളതാണെന്നു തെളിയിക്കുന്നതാണ് DCC നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel