വാക്സിൻ വിതരണം; മുൻഗണന പട്ടികയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടികയിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം.

ഇത്തരം ആളുകളെ കൂടി ഉൾപ്പെടുത്തി മുൻഗണന പട്ടിക തയ്യാറാക്കാനാണ്  സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. നീതി ആയോഗ് അംഗം  വി കെ പോൾ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ എന്നിവർ അടങ്ങിയ ഉന്നത തല വിദ്ഗദ സമിതി കഴിഞ്ഞ ആഴ്ച യോഗം ചേർന്നിരുന്നു.

ഈ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഒരു കോടി ആരോഗ്യ പ്രവർത്തകർ, കോവിഡ്‌ പ്രതിരോധത്തിന് മുൻ നിരയിലുള്ള 2 കോടി ആളുകൾ, 50 വയസിന് മുകളിൽ പ്രായമുള്ളവരും 50 വയസിൽ താഴെയുള്ള മറ്റ് അസുഖ ബാധിതരുമടങ്ങിയ 27 കോടി ജനങ്ങൾ എന്നിങ്ങനെയാണ് നിലവിലെ മുൻഗണനാ ക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here