കോവിഡ് പ്രതിരോധം; സർക്കാർ അംഗീകരിച്ച മരുന്നുകൾ ആയുഷ്-ഹോമിയോ ഡോക്ടർമാർക്ക് നിർദേശിക്കാം: സുപ്രീംകോടതി

കോവിഡ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സർക്കാർ അംഗീകരിച്ച മരുന്നുകൾ ആയുഷ്‌ ഡോക്ടർമാർക്ക് നിർദേശിക്കാമെന്ന് സുപ്രീംകോടതി.

ഇക്കാര്യത്തിൽ കഴിഞ്ഞ മാർച്ച് ആറിന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കണം. എന്നാൽ മരുന്നുകൾ കോവിഡ് ഇല്ലാതാക്കുമെന്ന  രീതിയിൽ  പരസ്യം ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

കേരളാ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ തീർപ്പാക്കി കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News